ജെ. പി. എം. കോളേജ് സംഘടിപ്പിക്കുന്ന അണ്ടർ -19 സെവൻസ് ഫുട്ബോൾ ടൂർണമെൻ്റ് സംബന്ധിച്ചുള്ള പൊതുനിർദ്ദേശങ്ങൾ.
1.പ്രായംതെളിയിക്കുന്ന അസ്സൽ തിരിച്ചറിയൽരേഖ കൊണ്ടുവരേണ്ടതാണ്.
2.തിരിച്ചറിയൽരേഖയിൽ പ്രശ്നങ്ങളുണ്ടായാൽ ടീമിന്റെ രജിസ്ട്രേഷൻ അസാധുവാക്കുന്നതാണ്.
3.റഫറിയുടെ തീരുമാനം അന്തിമമായിരിക്കും.
4. തർക്കങ്ങളോ സംഘർഷങ്ങളോ ഒഴിവാക്കേണ്ടതാണ്.
5. ടീമുകളൾ നിർദ്ദിഷ്ടസമയക്രമം പാലിക്കേണ്ടതാണ്.
6. റീ-എൻട്രി ഉണ്ടായിരിക്കുന്നതല്ല.
7. പത്ത് മിനുട്ട് വീതമുള്ള രണ്ട് ഹാഫ് ഉണ്ടായിരിക്കുന്നതാണ്.
8. തുല്യതയിലെത്തിയാൽ പെനാൽറ്റി ഷൂട്ടൗട്ട് പ്രഖ്യാപിക്കും. കൂടുതൽ സമയം അനുവദിക്കുന്നതല്ല.
9. ഒരു മത്സരം പൂർത്തിയാകുമ്പോൾതന്നെ അടുത്ത മത്സരത്തിനുള്ള ടീമുകൾ ഗ്രൗണ്ടിൽ എത്തേണ്ടതാണ്.
10. മത്സരത്തിനുള്ള ടീമുകൾ തൊട്ട് മുൻപുള്ള മത്സരത്തിന്റെ ആദ്യപകുതി കഴിയുമ്പോൾതന്നെ ടോസിനായ് വരേണ്ടതാണ്.
11.ടീം മീറ്റിംഗുകൾ തൊട്ടുമുമ്പുള്ള മത്സരം നടക്കുമ്പോൾതന്നെ നടത്തേണ്ടതും മത്സരം പൂർത്തിയായാൽ ഉടൻതന്നെ ഗ്രൗണ്ടിലേക്ക് കളിക്കുന്നവർ എത്തേണ്ടതുമാണ്.
12.തർക്കങ്ങൾ ഉണ്ടാകുകയാണെങ്കിൽ ക്യാപ്റ്റന്മാർമാത്രം റഫറിയുമായ് സംസാരിക്കുക.
13.പങ്കെടുക്കുന്ന ടീമുകൾ മത്സരം ആരംഭിക്കുന്നതിന് മുമ്പായ് രജിസ്റ്റർ ചെയ്യേണ്ടതാണ്.
14. ടീം രജിസ്ട്രേഷൻ ഫീസ് - 800 രൂപ. അഡ്വാൻസ് -200 രൂപ (റീഫണ്ട് ചെയ്യുന്നതല്ല).
15. രജിസ്റ്റർചെയ്യുന്ന ടീമുകൾ രജിസ്റ്റർ ചെയ്യുമ്പോൾതന്നെ അഡ്വാൻസ് നൽകേണ്ടതാണ്.
16. മത്സരം ആരംഭിക്കുന്നതിന് മുൻപ് രജിസ്ട്രേഷൻ പൂർത്തികരിക്കേണ്ടതുമാണ്.